സിനിമാറ്റിക് ഡാൻസ്‌ മത്സരം സംഘടിപ്പിച്ചു

0
47

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാറ്റിക് ഡാൻസ്‌ മത്സരം സംഘടിപ്പിച്ചു .അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടിയിൽ എട്ടോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് .കല കുവൈറ്റ് അംഗമായിരുന്ന ആൽബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് മത്സരങ്ങൾ ആരംഭിച്ചത് ‌ .അബ്ബാസിയ മേഖല ആക്ടിങ്ങ് പ്രസിഡന്റ് തസ്‌നീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു.കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് ആശംസകളറിയിച്ച് സംസാരിച്ചു.അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ നന്ദി പറഞ്ഞു .ഹസാവി സി യൂണിറ്റ് ഒന്നാം സ്ഥാനവും ,ജലീബ് ബി യൂണിറ്റ് രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം അബ്ബാസിയ കെ ,നോർത്ത് ,വെസ്റ്റ് ,ഫർവാനിയ ഈസ്റ്റ് എന്നീ യൂണിറ്റുകൾ സംയുക്തമായ കാവേരി ടീമും കരസ്ഥമാക്കി.

https://we.tl/t-ibEewtKI2s