രുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള് അക്ബര്‍ എന്ന യുവാവാണ് പിടിയിലായത്.
ഇയാള്‍ മാനസികരോഗിയാണെന്നാണ് സംശയിക്കുന്നതായി അറസ്റ്റ് ചെയ്ത് വട്ടിയൂര്‍ക്കാവ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു മുന്പിലെ ഗേറ്റില്‍ ഇടിച്ച് ബഹളം വച്ച ഇയാള്‍ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കൃഷ്ണകുമാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.