സിനിമാ സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

0
33

തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ഒരുപാട് ഹിറ്റ് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.