സി.എസ്.ഐ സ്ഥാപക ദിനം ആചരിച്ചു

0
74

കുവൈറ്റ്: ഭാഷകൾക്ക് അതീതമായ മാനവികസേവനൽകി ദൈവ സാക്ഷ്യകളാകുവാൻ ആഹ്വാനം നൽകി കുവൈറ്റിലെ മലയാളം, തമിഴ്, തെലുങ്ക് സി എസ് ഐ സഭകൾ സ്ഥാപക ദിനം ആചരിച്ചു. സി എസ് ഐ സഭകളുടെ ഐക്യവേദിയായ കുവൈറ്റ് യുണൈറ്റഡ് സി എസ് ഐ ഫെലോഷിപ്പ് പ്രസിഡൻറ് റവ. സി എം ഈപ്പൻ സെൻറ് പോൾസ് അഹമ്മദി ദേവാലയ അങ്കണത്തിൽ പതാകയുയർത്തി സ്ഥാപകദിന കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്ത ഐക്യ ആരാധനയ്ക്ക് റവ. സി എം ഈപ്പൻ, റവ. എ. ജപദാസ് റവ.ബിനോയ് ജോസഫ്, റവ. ഏണസ്റ്റ് എന്നിവർ നേതൃത്വ നൽകി. സെൻറ് പോൾസ് അഹമ്മദി ബിഷപ്പ് ചാപ്ലിൻ റവ. മൈക്കിൾ മെബോന കുവൈറ്റിലെ സി എസ് ഐ സമൂഹത്തെ അഭിസംബോധന ചെയ്ത് സ്ഥാപകദിന ആരാധനകൾക്ക് ആശംസകൾ അർപ്പിച്ചു. മാമ്മൻ ഫിലിപ്പോസ് , ബാബു മാത്യു, പ്രതാപ് രാജശേഖർ , ആസിർ രാജ് തുടങ്ങിയവർ ആരാധനയ്ക്കും സമ്മേളനത്തിനുമുള്ള ക്രമീകരണങ്ങളുടെ നേതൃത്വം നൽകി.