കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിൽ അറസ്റ്റിലായതിനെ തുടർന്ന് സിവിൽ സർവീസ് കമ്മീഷനിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ പ്രവാസി ഉപദേഷ്ടാവിനെ നാടുകടത്തി. ഇയാളെയും ഒരു കൂട്ടാളിയും മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തി പിടികൂടിയിരുന്നു. ഇരുവരും ഈജിപ്ഷ്യൻ പൗരന്മാരാണ്. പ്രതിയായ പ്രവാസി ഉപദേഷ്ടാവിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. കുവൈറ്റിൽ നിന്ന് നാടുകടത്തുന്നത് സംബന്ധിച്ച നടപടികൾക്കായി പ്രതികളെ ജയിലിലേക്ക് മാറ്റി.