സീതാറാം യെച്ചുരി, ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0
23

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്‌ ഡൽഹിയിൽ പ്രകടനം നടത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കം നിരവധി പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൗരത്വ നിയമത്തിനെതിരെ ഇടതുപാർടികൾ ആഹ്വാനം  ചെയ്‌ത മാർച്ചിന്‌ പൊലീസ്‌   അനുമതി നൽകിയിരുന്നില്ല.ചെങ്കോട്ടയിലേക്കുള്ള മാർച്ച്‌ തടയാൻ നിരോധനജ്ഞയും പ്രഖ്യാപിച്ചിരുന്നു. അത്‌ ലംഘിച്ച്‌  മാർച്ച്‌ തുടങ്ങിയപ്പോഴാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്,ആനി രാജ തുടങ്ങിയവരും അറസ്റ്റിലായി.ഡൽഹിയിൽ ഇന്റർനെറ്റ്‌,  മൊബൈൽ സേവനങ്ങൾ നിർത്തിവെയ്‌ക്കാൻ പൊലീസ്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.