സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

0
30

കുവൈത്ത്: ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ, സിപിഐ (എം) അഖിലേന്ത്യാ സെക്രട്ടറി, പ്രഗത്ഭനായ പാർലമെൻ്റേറിയൻ, വർഗ്ഗീയ ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ ധീരമായി പടനയിച്ച പോരാളി തുടങ്ങി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി നേതാവ് ആയിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതായി ഐ എം സി സി കുവൈത്ത് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രോജ്വലനായ ഗ്രന്ഥകാരൻ കരുത്തുറ്റ പ്രാസാഗികൻ എന്നീ നിലകളിലും യെച്ചൂരി മതനിരപേക്ഷതയുടെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമായിരുന്നു. ഇദ്ദേഹത്തിന്റെ വേർപാട് മതേതര ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്.സിപിഐഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തിൽ ഐ.എം.സി.സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബുബക്കർ എ ആർ നഗർ എന്നിവർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.