സീതാറാം യെച്ചൂരി അനുശോചന യോഗം സംഘടിപ്പിച്ചു

0
42

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റിന്റെ നേതൃത്വത്തിൽ സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. .യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ്‌ മുൻ ഭാരവാഹി ടി.വി ഹിക്മത്ത് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ലോക കേരളസഭാഗം ആർ നാഗനാഥൻ,ഒഐസിസി പ്രതിനിധി വർഗീസ് പുതുകുളങ്ങര, കെഎംസിസി പ്രതിനിധി ബഷീർ ബാത്ത,മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ സെക്രട്ടറി ജെ സജി, പ്രവാസി കേരള കോൺഗ്രസ്‌ പ്രതിനിധി സുബിൻ അറക്കൽ,കേരള അസോസിയേഷൻ പ്രതിനിധി ബേബി ഔസേപ്പ്,ഐഎൻഎൽ പ്രതിനിധി സത്താർ കുന്നിൽ,കേരള പ്രെസ്സ് ക്ലബ്‌ പ്രതിനിധി സലിം കോട്ടായി, വനിതാവേദി കുവൈറ്റ്‌ പ്രതിനിധി ആശാലത ബാലകൃഷ്ണൻ,പി പി എഫ് പ്രതിനിധി ഷാജി മഠത്തിൽ, കെ എം എഫ് കുവൈറ്റ്‌ പ്രതിനിധി ബിൻസിൽ വർഗീസ്, കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ്, കല കുവൈറ്റ്‌ സാൽമിയ മേഖല ആക്ടിംഗ് സെക്രട്ടറി കിരൺ പി ആർ ,അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ, ഫഹഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അനിൽകുമാർ നന്ദി പറഞ്ഞു.