കുവൈത്ത് സിറ്റി: സുബ്ഹാൻ വ്യാവസായിക മേഖലയിൽ തീപിടുത്തം ഉണ്ടായി. ഇന്ന് രാവിലെയായിരുന്നു സംഭവം. സുബ്ഹാൻ, മിശ്രിഫ് സെൻട്രൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തൊഴിലാളികളുടെയും സമീപവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നു.