സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തയാൾ പിടിയിൽ

കുവൈത്ത് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനു നേരെ വെടിയുതിർത്തയാൾ പിടിയിലായി.  സമീപത്തെ കെട്ടിടത്തിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയും സംഭവത്തിന് ഉപയോഗിച്ച തോക്ക് കണ്ടുകെട്ടുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.