കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. മുന്നറിയിപ്പുകൾ നൽകിയിട്ടും ആവശ്യമായ അഗ്നിശമന ലൈസൻസുകൾ നേടിയിട്ടില്ലാത്തതിനെ തുടർന്നാണ് സ്ഥാപ നങ്ങൾ അടച്ചുപൂട്ടിയതെന്നും അധികൃതർ വ്യക്തമാക്കി.