കുവൈറ്റ് സിറ്റി : ഹവല്ലി ഗവർണറേറ്റിൽ ഫയർ ലൈസൻസ് ചട്ടങ്ങൾ ലംഘിച്ചതിന് 26 കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടി കുവൈറ്റ് ഫയർഫോഴ്സ്. മുന്നറിയിപ്പ് നൽകിയിട്ടും ഫയർ ലൈസൻസുകൾ നേടുന്നതിലും സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നതിലും വീഴ്ച വരുത്തിയതിനാലാണ് ഇത്തരമൊരു നടപടി എന്ന് കുവൈത്ത് ഫയർഫോഴ്സ് വ്യക്തമാക്കി.