സുരക്ഷാ ലംഘനം: 61 സ്റ്റോറുകൾ അടച്ചുപൂട്ടി

0
100

കുവൈത്ത് സിറ്റി: സുരക്ഷാ, അഗ്നിശമന ആവശ്യകതകൾ പാലിക്കാത്തതിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ 61 സ്ഥാപനങ്ങൾ ജനറൽ ഫയർഫോഴ്‌സ് അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടി. ആവശ്യമായ അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും അഗ്നി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിനും സ്ഥാപനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും, ജനറൽ ഫയർഫോഴ്സ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നടപടി. കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും തീപിടിത്തം തടയുന്നതിനും പൊതുജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് അടച്ചുപൂട്ടൽ കൊണ്ട് ലക്ഷ്യമിടുന്നത്.