കുവൈറ്റ്: ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കു വച്ച യുവതി അറസ്റ്റിൽ. കർഫ്യുവിന്റെ മണിക്കൂറുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ പകർത്തി ഇവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. സ്ത്രീയുടെ വീടിന് മുന്നിലൂടെ ഉദ്യോഗസ്ഥർ കടന്നു പോകുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സൈബർ ക്രൈം വിഭാഗം സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജലീബ് അൽ ഷുയൂഖ് പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ ദുരുപയോഗം ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസ്. സൈബർ നിയമങ്ങൾ ശക്തമായ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.