സുരേഷ്‌ സി പിള്ള ബിസ്നസ്‌ എക്സലൻസി അവാർഡ്‌ ഏറ്റു വാങ്ങി

0
22

കുവൈത്ത്‌ സിറ്റി :കാലികറ്റ്‌ ചേംബർ ആൻഡ്‌ കൊമേർസ്സ്‌ ഇൻഡസ്ട്രിയുടെ പേരിൽ ഏർപ്പെടുത്തിയ ബിസ്നസ്‌ എക്സലൻസി അവാർഡ്‌ കുവൈത്തിലെ പ്രമുഖ വ്യവസായി സുരേഷ്‌ സി പിള്ള കേരള ഗവർണ്ണർ ആരിഫ്‌ മുഹമ്മദ്‌ ഖാനിൽ നിന്നും ഏറ്റു വാങ്ങി. കോഴിക്കോട്‌ മലബാർ പാലസ്‌ ഹോട്ടലിൽ വെച്ച്‌ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണു പുരസ്കാരം സമർപ്പിക്കപ്പെട്ടത്‌.വാണിജ്യ വ്യവസായ ആരോഗ്യ രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ഏഴു പേർക്കാണു പുരസ്കാരം പ്രഖ്യാപിച്ചത്‌. കുവൈത്തിലെ എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ മാർക്ക്‌ ടെക്നോളജീ കമ്പനിയുടെ ചെയർമ്മാനും മാനേജിംഗ്‌ ഡയരക്റ്ററുമാണു കായം കുളം വള്ളിക്കുന്നം സ്വദേശിയായ സുരേഷ്‌ പിള്ള. ജീവകാരുണ്യ രംഗത്തു നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻ നിർത്തി നേരത്തെയും നിരവധി പുരസ്കാരങ്ങൾ ഇദ്ധേഹത്തെ തേടി എത്തിയിരുന്നു.മെക്കാനിക്കൽ എഞ്ചിനീയറായി 17 വർഷം മുമ്പാണു സുരേഷ്‌ പിള്ള കുവൈത്തിൽ എത്തിയത്‌.ഭാര്യ സുജയ ദേവി .ഗൗതം , ഗൗരി എന്നിവർ മക്കളാണു.