സെപ്തംബര്‍ മുപ്പതിനു മുന്‍പ് ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ വ്യാജമായി കണക്കാക്കും

0
28

പെര്‍മെനന്‍റ് അക്കൗണ്ട്‌ നമ്പര്‍ കാര്‍ഡ്‌ അഥവാ പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ബാങ്ക് അക്കൌന്റ് ഉള്ള ഭൂരിപക്ഷംപേരും പാന്‍ കാര്‍ഡ്‌ എടുത്തിട്ടുണ്ട്. ആദായനികുതിവകുപ്പ് നല്‍കുന്ന ഈ കാര്‍ഡ്‌ ഒരു വ്യക്തി നല്‍കുന്ന പല ഇടപാടുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനാണ്‌ ഉപയോഗിക്കുന്നത്. ഇതുവഴി നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയും. എന്നാല്‍ പാന്‍കാര്‍ഡ്‌ സ്വന്തമാക്കി ജോലിതീര്‍ന്നു എന്ന മട്ടിലിരിക്കുന്നവരോട് ആദായനികുതി വകുപ്പിന് പറയുന്നത് നിങ്ങളില്‍ മിക്കവരുടെയും കയ്യിലിരിക്കുന്ന കാര്‍ഡുകള്‍ വ്യാജമാണ് അധവാ അധികം താമസിക്കാതെ വ്യാജമാക്കപ്പെടും എന്നാണ്. അത് നിങ്ങള്‍ കാര്‍ഡ്‌ എടുത്ത ഏജന്‍സിയുടെ കുഴപ്പമല്ല. കുഴപ്പം നിങ്ങളുടെ തന്നെയാണ്. നിങ്ങള്‍ കാര്‍ഡ്‌ നിങ്ങളുടെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സമയം വരെ അത് തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന വെറുമൊരു രേഖ മാത്രമാണ്. അതുകൊണ്ട്, എത്രയും വേഗം അതായത് സെപ്തംബര്‍ മുപ്പതാംതീയതിയ്ക്ക് മുന്‍പ് നിങ്ങളുടെ പാന്‍ ആധാറുമായി ചെയ്യുക. അല്ലാതെയുള്ള കാര്‍ഡുകളെല്ലാം ശേഷം വ്യാജകാര്‍ഡ്‌ ആയി കണക്കാക്കുന്നതാണ് എന്നാണ് ആദായനികുതിവകുപ്പിന്‍റെ അറിയിപ്പ്