സെവൻത് റിംഗ് റോഡിൽ ട്രക്കിന് തീപിടിച്ചു

0
46

കുവൈത്ത് സിറ്റി: കുവൈറ്റിലെ സെവൻത് റിങ് റോഡിൽ ക്രെയിൻ കയറ്റി പോവുകയായിരുന്ന ട്രക്കിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര കോൾ ലഭിച്ച ഉടൻ അൽ-ബൈറാഖ് സെൻ്ററിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയോ സമീപത്തെ വാഹനങ്ങൾക്ക് ഭീഷണിയാകുകയോ ചെയ്യുന്നതിനുമുമ്പ് തീ അണച്ചു.