സെവൻത് റിംഗ് റോഡിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരണമടഞ്ഞു

കുവൈത്ത് സിറ്റി : കുവൈത്തിൽ സെവൻത് റിംഗ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യക്കാർ മരണമടയുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടു പേർ മലയാളികളാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല