കുവൈത്ത് സിറ്റി : കുവൈത്തിൽ സെവൻത് റിംഗ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 7 പേർ മരണപ്പെട്ടതായി വിവരങ്ങൾ. രാജ് കുമാർ കൃഷ്ണസ്വാമിയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. 6 പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മരണപെട്ടത് 5 ഇന്ത്യക്കാരും 2 ബംഗ്ലാദേശികളുമാണ്. മരണപ്പെട്ട 5 ഇന്ത്യക്കാരിൽ നാല് പഞ്ചാബികളും ഒരു തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ രണ്ടു പേർ മലയാളികളാണ്. ബിനു മനോഹരൻ, സുരേന്ദ്രൻ, ആറ്മൻ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.ജോലികഴിഞ്ഞ് തിരിച്ചു വരവേയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. പത്തു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.