സെൻട്രൽ ജയിലിൽ റെയ്ഡ്: മയക്കുമരുന്ന് ഉൾപ്പടെ വസ്തുക്കൾ പിടിച്ചെടുത്തു

0
46

കുവൈത്ത് സിറ്റി: സെൻട്രൽ ജയിൽ നമ്പർ 1, വാർഡ് 4-ൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ പരിശോധന നടത്തി. ഓപ്പറേഷനിൽ, വാർഡിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ, ബ്ലേഡഡ് ആയുധങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ അധികൃതർ കണ്ടെത്തി. ജയിലിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇനിയും ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.