സെൻഡ്രൽ ജയിലിലേക്ക് ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്: പരാജയപ്പെടുത്തി സുരക്ഷാ വിഭാഗം

0
73

കുവൈത്ത് സിറ്റി: സെൻഡ്രൽ ജയിലിലെ തടവുകാർക്ക് ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്നും മൊബൈൽ ഫോണുകളും എത്തിക്കാൻ നടത്തിയ ശ്രമം സുരക്ഷാ വിഭാഗം അധികൃതർ പരാജയപ്പെടുത്തി. ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ സുരക്ഷ വിഭാഗം നിരീക്ഷണം ശക്തിപെടുത്തിയിരുന്നു . ഇതിനിടെയാണ് മൂന്നു ഡ്രോണുകൾ സെൻട്രൽ ജയിലിലേക്കെത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .