സോഷ്യൽമീഡിയയിൽ ഇനി സെൽഫിയിടില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ

0
37

സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ ഇനി മുതൽ സെൽഫി ചിത്രങ്ങളിടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഒരു ഡേറ്റിംഗ് ആപ്പിൽ തന്റെ ചിത്രം ഉപയോഗിച്ചുള്ള പ്രൊഫൈൽ പങ്കുവച്ചു കൊണ്ട് ഇൻസ്റ്റയിലൂടെ ഉണ്ണി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെറി എന്ന പേരിലാണ് ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

‘അബദ്ധത്തിൽ ആരെങ്കിലും ഈ അക്കൗണ്ടിൽ കയറിപ്പോയിട്ടുണ്ടെങ്കിൽ ഞാൻ പറയുകയാണ് ഇത് ഞാനല്ല.. എനിക്ക് 25 വയസല്ല പ്രായം. ബിരുദധാരിയുമല്ല.. ഇതു വരെ വട്ടായിട്ടുമില്ല ഇതു പോലുള്ള ഡേറ്റിംഗ് പരിപാടികളിൽ‌ താത്പര്യവുമില്ല.. പിന്നെ എന്റെ പേര് ചെറി എന്നുമല്ല..’ ഒരു ആംഗ്രി സ്മൈലിക്കൊപ്പം താരം കുറിച്ചു. ഇതിനൊപ്പമാണ് #NoMoreSelfies4Sure എന്ന് ഹാഷ്ടാഗിൽ കുറിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ ഉണ്ണി മുകുന്ദൻ തന്നെ വെളിച്ചത്തു കൊണ്ടു വരുന്നത്. നേരത്തെ താരത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിച്ചുവെന്നാരോപിച്ച് ഉണ്ണിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.