സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്ക് ആയുധങ്ങൾ വിറ്റതിന് ബിദൂനി അറസ്റ്റിൽ

0
51

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ വഴി സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈസൻസില്ലാത്ത ആയുധങ്ങൾ വിറ്റതിന് ബിദൂനിയെ ആഭ്യന്തര മന്ത്രാലയം അധികൃതർ അറസ്റ്റ് ചെയ്തു. കുറഞ്ഞ വിലക്കാണ് മൂർച്ചയേറിയ ആയുധങ്ങൾ വിറ്റത്. അധികൃതർ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടു കെട്ടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, തൻ്റെ ഐഡൻ്റിറ്റി മറയ്ക്കാൻ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ശബ്ദത്തിൽ മാറ്റം വരുത്തി പ്രൊമോഷണൽ വീഡിയോകൾ ഉണ്ടാക്കിയതായി പ്രതി സമ്മതിച്ചു. കൂടുതൽ നിയമനടപടികൾക്കായി വ്യക്തിയെ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു.