കുവൈത്ത് സിറ്റി: “താളം തെറ്റില്ല” എന്ന പ്രമേയത്തിൽ നടന്ന രിസാല സ്റ്റഡി സർക്കിൾ അംഗത്വകാല പ്രവർത്തനങ്ങളെ തുടർന്ന് യൂനിറ്റ്, സെക്ടർ കൺവീനുകൾ പൂർത്തീകരിച്ച് സോൺ യൂത്ത് കൺവീനുകൾക്ക് തുടക്കം കുറിച്ചു. ഫർവാനിയ സോൺ യൂത്ത് കൺവീൻ നൗഫൽ പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ നാഷനൽ ഐസിഎഫ് അഡ്മിൻ & പിആർ പ്രസിഡന്റ് അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ജസ്സാം കുണ്ടുങ്ങൽ, അബ്ദുൽ റഹ്മാൻ വിളയൂർ,ഫർഷാദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി നജീബ് തെക്കെക്കാട് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.
ഭാരവാഹികൾ – അൻവർ സാദാത്ത് അദനി (ചെയർമാൻ), മുഹമ്മദ് ഷമീം(ജനറൽ സെക്രട്ടറി), മുഹമ്മദ് ഷാഹിർ (എക്സിക്യുട്ടീവ് സെക്രട്ടറി).
സെക്രട്ടറിമാർ: അംജദ്, ഇബ്റാഹീം ഹാഷിം, ഇർഷാദ്, സാബിത് കലന്തർ, അനീസ് റഹ്മാൻ, ശിഹാബുദ്ദീൻ സഖാഫി, ജസ്മൽ, മുഹമ്മദ് അൻസാർ, മുഹമ്മദ് റിയാസ്, ഉമറുൽ ഫാറൂഖ് സഖാഫി.