സ്‌കൂൾ കഫറ്റീരിയകളിൽ നിരോധിത ഭക്ഷണപാനീയങ്ങളുടെ വിൽപ്പന കണ്ടെത്തി

0
22

കുവൈത്ത് സിറ്റി: കുവൈറ്റിലെ സ്‌കൂൾ കഫറ്റീരിയകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. നിരോധിത ഭക്ഷണ പാനീയങ്ങളായ എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതായി കണ്ടെത്തി. സ്കൂൾ കഫറ്റീരിയകളുടെ കർശനമായ മേൽനോട്ടം നടപ്പിലാക്കാൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.