സ്ഥാപന ഉടമയ്ക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം

0
54

കുവൈത്ത് സിറ്റി : കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 195 താമസക്കാരാണ് ഉള്ളത്. കുവൈത്ത് ഉപപ്രധാനമന്ത്രി ഫഹദ് യൂസഫ് അൽ സബാഹ് സംഭവസ്ഥലം സന്ദർശിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവിട്ടു.രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു.അതെ സമയം സംഭവത്തെ തുടർന്ന് അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തിൽ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥറുടെ മേൽ നോട്ടത്തിൽ ഈ വിഷയത്തിൽ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു.