സ്പന്ദനം കുവൈത്ത് കുടുംബസംഗമം ഓണാഘോഷം

0
35

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ‘തിരുവോണസ്പന്ദനം’ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ബിജു ഭവൻസ് ഉദ്ഘാടനം ചെയ്തു. കബദിൽ നടന്ന പരിപാടിയിൽ സെക്രട്ടറി റെജികുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെംബർമാർക്കുള്ള മെഡിക്കൽ കാർഡ് വിതരണം ചെയ്തു. റെജികുമാർ ( സെക്ര), ഉത്തമൻ (ജോ:സെക്ര), ഫാസില (പി. ആർ. ഒ ), രമാദേവി ( വൈ: പ്രസി), സജിനി , എൽസമ്മ , ഹുസൈൻ എ.കെ എന്നിവർ ആശംസകൾ നേർന്നു. തിരുവാതിരക്കളി,താലപ്പൊലി, കേരളമങ്ക , കേരളമാരൻ മറ്റ് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ടീം ആയി ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ പരിപാടിക്ക് മാറ്റു കൂട്ടി. ഓണസദ്യയും ഒരുക്കി. എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയേഷ്, ഷീന , ശോഭ , ഹനീഫ , മിനി, സൈലേഷ്, ശ്രീകുമാർ, താഹ എന്നിവർ പരിപാടി നിയന്ത്രിച്ചു. കോർഡിനേറ്റർ ഷീന നന്ദി പറഞ്ഞു.