കുവൈത്ത് സിറ്റി: സ്പാര്‍ക്സ് എഫ്.സി ജേഴ്സി പ്രകാശനം സാല്‍മിയ ഹാര്‍മണി ഹാളില്‍ വെച്ച് നടന്നു. സ്പാര്‍ക്സ് പ്രസിഡണ്ട് നൗഷാദിന്‍റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുനിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള ഗ്രാന്‍ഡ് റീജിണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിക്ക് കേഫാക് സോക്കര്‍ ലീഗ് ജേഴ്സി കൈമാറി. കേഫാക് മാസ്റ്റര്‍ ലീഗ് ജേഴ്സി പ്രകാശനം അയൂബ് കച്ചേരി രഞ്ജിത്ത് പിള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു. കേഫാക് ഉപദേശക സമിതി ചെയര്‍മാന്‍ ആഷിഖ് ഖാദിരി , കേഫാക് പ്രതിനിധികളായ ഷബീര്‍ , തോമസ് അവറാച്ചന്‍ , കിഫ് പ്രസിഡണ്ട് ഡറിക്ക് ഗമന്റ്സ് എന്നീവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്ലബ് മാനേജര്‍ സമീര്‍ നസ്രി സ്വാഗതവും സമിയുള്ള നന്ദിയും പറഞ്ഞു.