കുവൈറ്റ് സിറ്റി: അൽ ഹുമൈദിക്ക് പിന്തുണയുമായി 37 എംപിമാർ. കുവൈത്ത് പാർലമെൻ്റ സ്പീക്കർ തെരഞ്ഞെടുപ്പിൽ അല്‍ ഹുമൈദിക്ക് വോട്ടു ചെയ്യാന്‍ 37 എംപിമാര്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. എംപി ഡോ. അബ്ദുല്‍കരീം അല്‍ കന്ദാരിയുടെ ക്ഷണപ്രകാരം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹമാണ് യോഗത്തിലെ ധാരണ സംബന്ധിച്ച് സൂചന നല്‍കിയത്. അടുത്ത യോഗവും അജണ്ടയും തീരുമാനിക്കാന്‍ സമിതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. എംപി മര്‍സൂഖ് അല്‍ ഖലീഫയുടെ വസതിയില്‍ വച്ച് വരുന്ന ശനിയാഴ്ച യോഗം ചേരും