സ്പ്രിംഗ് ക്യാമ്പിങ്; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മുനിസിപാലിറ്റി

0
11

കുവൈത്ത് സിറ്റി: സ്പ്രിങ് ക്യാമ്പിംഗ് സീസണിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച്, പരിസ്ഥിതി സംരക്ഷണവും പൊതു സുരക്ഷയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. സാധുതയുള്ള പെർമിറ്റില്ലാതെ സീസണൽ ക്യാമ്പിംഗ് സൈറ്റുകളിൽ സ്പ്രിംഗ് ക്യാമ്പ് സ്ഥാപിക്കുകയോ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക് 3,000 മുതൽ 5,000 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തും. നിയുക്ത പ്രദേശങ്ങൾക്ക് പുറത്ത് ക്യാമ്പിംഗ് നടത്തുക, ക്യാമ്പ് സൈറ്റുകളിൽ തോക്കുകൾ ഉപയോഗിക്കുക, വഞ്ചനാപരമായ പെർമിറ്റ് ഏറ്റെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾക്കും പിഴ ചുമത്തും. സന്ദർശകർക്ക് അംഗീകൃത ക്യാമ്പിംഗ് സൈറ്റുകൾ റിസർവ് ചെയ്യാനും സഹേൽ ആപ്പ് വഴിയോ കുവൈറ്റ് മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് വഴിയോ പെർമിറ്റുകൾ നേടാനും കഴിയും.