സ്പ്രിംഗ് ക്യാമ്പുകളിൽ റസ്റ്റോറന്‍റുകൾക്ക് ലൈസൻസ് കിട്ടാൻ ഒറ്റത്തവണ പേമെന്‍റിന് അംഗീകാരം

0
8

കുവൈത്ത് സിറ്റി: സ്പ്രിംഗ് ക്യാമ്പുകളുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായി മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സ്ഥാപനങ്ങൾ, റെസ്റ്റോറന്‍റുകൾ, കഫേകൾ എന്നിവയിൽ വിദഗ്ധരായ കമ്പനികളുടെ ഉടമകൾക്ക് ലൈസൻസ് നൽകുന്നതിന് 1,000 ദിനാർ ഫീസ് ഒറ്റത്തവണയായി അടച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. മുനിസിപ്പൽ കൗൺസിലിൻ്റെ തീരുമാനമനുസരിച്ച് ഓരോ പ്രവർത്തനത്തിനും പ്രതിമാസം 500 ദിനാർ നൽകണമെന്ന മുൻ വ്യവസ്ഥയ്ക്ക് പകരമാണിത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകളുടെ ഭാരം ലഘൂകരിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചത്, സീസണൽ ക്യാമ്പ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 11 അനുസരിച്ച് ഓരോ പ്രവർത്തനത്തിനും പ്രതിമാസം 500 ദിനാർ ലൈസൻസ് ഇഷ്യൂവൻസ് ഫീസായി നൽകണം. സീസണൽ ക്യാമ്പുകളുടെ നിയന്ത്രണങ്ങൾ ഒരു പ്രത്യേക ക്യാമ്പിംഗ് സീസണുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും ആക്റ്റിവിറ്റി ലൈസൻസ് പ്രതിമാസം പുതുക്കേണ്ട ആവശ്യമില്ലാത്തതിനാലും ഓരോ മാസവും ഫീസ് ഈടാക്കില്ല. ലൈസൻസ് നൽകുമ്പോൾ മാത്രമേ ഫീസ് ഈടാക്കുകയുള്ളൂവെന്ന് മന്ത്രി അൽ-മിഷാരി വ്യക്തമാക്കി.