സ്പ്രിങ് ക്യാമ്പിങ്: പരിശോധനകൾ ഊർജിതമാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

0
44

കുവൈത്ത് സിറ്റി: സ്പ്രിംഗ് ക്യാമ്പിങ്ങിനു മുന്നോടിയായി പരിശോധന പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ജഹ്‌റ , അഹമ്മദി ഗവർണറേറ്റുകളിലെ ജനറൽ ക്ലീനിംഗ് , റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെൻ്റുകളിൽ നിന്നുള്ള പരിശോധനാ സംഘങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. നവംബർ പകുതി മുതൽ ക്യാമ്പ് ലൈസൻസ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി നിയുക്ത സ്പ്രിംഗ് ക്യാമ്പിംഗ് സൈറ്റുകൾ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധനകൾ നടത്തുന്നത്. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ഔദ്യോഗിക ക്യാമ്പിംഗ് കാലയളവ്. നവംബർ 15ന് മുമ്പ് ഏതെങ്കിലും സൈറ്റുകളിൽ ക്യാമ്പുകൾ സ്ഥാപിച്ചാൽ അവ നീക്കം ചെയ്യുമെന്നും കമ്മിറ്റിയുടെ ചെയർമാൻ ഫൈസൽ അൽ-ഒതൈബി പറഞ്ഞു.