സ്മാർട്ട് കാർഡില്ല; കുവൈറ്റിൽ സിവിൽ ഐഡി വിതരണം വൈകുന്നു

0
15

കുവൈത്ത്: സ്മാര്‍ട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം കുവൈറ്റിൽ സിവിൽ ഐഡി വിതരണം വൈകുന്നു. സെക്യൂരിറ്റി ചിപ്പുള്ള സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐഡി പ്രിൻറ് ചെയ്തു നൽകുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം കാർഡുകളുടെ സ്റ്റോക്ക് കുറഞ്ഞതോടെ ഐഡി വിതരണത്തിൽ കാലതാമസം നേരിടുകയാണ്.

കുവൈറ്റിൽ എമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് കാര്‍ഡ് നിർബന്ധമാക്കിയതോട അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതോടെയാണ് സ്മാർട്ട് കാര്‍ഡുകൾക്ക് ക്ഷാമം നേരിട്ടത്. പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കി പകരം റെസിഡന്‍സി വിവരങ്ങൾ സിവിൽ ഐഡിയിൽ ഉൾക്കൊള്ളിക്കണം. ഇതേ തുടർന്നാണ് അപേക്ഷകരുടെ എണ്ണം ഇരട്ടിയായത്.

അപേക്ഷകരുടെ എണ്ണക്കൂടുതലാണ് ഐഡി വിതരണത്തിൽ താമസം ഉണ്ടാകുന്നതെന്നാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇഖാമ പുതുക്കികഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ സിവിൽ ഐഡി ലഭിക്കുമായിരുന്നു എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് വൈകുന്നത് പ്രവാസികളെ വലയ്ക്കുന്നുണ്ട്.