സ്വകാര്യ മേഖലയിൽ 10000 സ്വദേശികള്‍ക്ക് നിയമനം; പുതിയ നീക്കത്തിനൊരുങ്ങി കുവൈറ്റ്

0
18

കുവൈറ്റ്: അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി പൗരന്മാരെ നിയമിക്കാനൊരുങ്ങി കുവൈറ്റ്. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുതുവർഷാരംഭത്തോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക കാര്യ മന്ത്രിയുമായ മറിയം അൽ അക്വീലാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്.

19/2000 നിയമപ്രകാരമാണ് സ്വകാര്യ മേഖലയിൽ പൗരന്മാരുടെ ശതമാനത്തിൽ വർധനവ് വേണമെന്ന മാൻപവർ അതോറിറ്റിയുടെ ദീർഘവീക്ഷണം. ഈ നിയമത്തിലെ ഒൻപതാം ആർട്ടിക്കിൾ അനുസരിച്ച് സ്വകാര്യ തൊഴിൽ മേഖലയിൽ പൗരന്മാരുടെ ശതമാനം എത്ര വേണമെന്ന് നിശ്ചയിക്കാനും സർക്കാരിതര സ്ഥാപനങ്ങളെ അത് അനുസരിപ്പിക്കാനും മന്ത്രിസഭയ്ക്ക് അധികാരമുണ്ട്.

ആവശ്യമുള്ള മേഖലകളും ബിരുദധാരികളെയും കണക്കിലെടുത്താവും ഈ ശതമാനക്കണക്ക് തീരുമാനിക്കുക. ഇതിനു ശേഷം ഇത് നിയമപരമായി നടപ്പാക്കാൻ ഫത്വ ആൻഡ് ലെജിസ്ലേഷൻ വിഭാഗത്തിന് കൈമാറും,