സ്വദേശത്തുള്ള പ്രവാസി അധ്യാപകർക്ക് ശബളമില്ല

0
35

കുവൈത്ത് സിറ്റി:കൊറോണ മൂലം രാജ്യത്തിന് പുറത്ത് പെട്ടുപോയ പ്രവാസി അധ്യാപകർക്ക് ശബളം നൽകേണ്ടതില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. അന്യദേശത്ത് എത്തിയ മാസം മുതൽ ഈ അധ്യാപകർക്ക് ശബളം നൽകില്ല. നിലവിൽ കുവൈത്തിന് പുറത്തുള്ള നിരവധി പ്രവാസി അധ്യാപകർക്ക് വേതനം നൽകുന്നത് മന്ത്രാലയം നിർത്തിവച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവരെ ജോലിയിൽ നിന്ന് പുറത്താക്കില്ല മറിച്ച് ഇവർ തിരിച്ചെത്തിയ ശേഷം ജോലിയിൽ പ്രവേശിക്കുന്ന സമയം മുതൽ വേതന വ്യവസ്ഥ പഴയപടിയാകും. അതേ സമയം അടിയന്തര സാഹചര്യം മൂലം ജോലിയിൽ ഇടവേള നേരിട്ടത് ഈ അധ്യാപകരുടെ വാർഷിക പ്രകടനം കണക്കാക്കുമ്പോൾ ബാധകമാകില്ലെന്നും മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച റിപ്പോർട്ടിലുണ്ട്.