കൊച്ചി: സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന നായർ, കെ.ടി റമീസ്,സരിത്ത് എന്നിവരെ മുഖ്യ പ്രതികളാക്കി. ഇവർ ഉൾപ്പെടെ 20 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ള യാണ് കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്
പ്രതികൾക്കെതിരെ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് നടന്ന ആറു മാസം തികയുന്നതിനു മുൻപാണ് കുറ്റപത്രം സമർപ്പിച്ചത്.