സ്വർണ്ണ വില വർധനവിൽ നിന്നും സംരക്ഷണം നേടാം, മലബാർ ഗോൾഡ്‌സ് & ഡയമണ്ട്സിൽ പ്രത്യേക ഓഫർ

0
49

കുവൈത്ത് സിറ്റി: ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്വർണ്ണ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് മൊത്തം തുകയുടെ 10% മുൻകൂറായി നൽകി സ്വർണ്ണ നിരക്ക് ബ്ളോക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. ജ്വല്ലറി പ്രേമികൾക്കായുള്ള ഈ ഓഫർ ഏപ്രിൽ 30 വരെ ആയിരിക്കും ലഭിക്കുക. ഇതുവരെ ഈ ഓഫർ 4,15,286 പേർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങൾക്ക് 10% മുൻകുറായി നൽകി വരെ സ്വർണ്ണ നിരക്കിലെ വ്യതിയാനത്തിൽ നിന്നും സംരക്ഷണം നേടാം. വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണ്ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങാനും ഇതിലൂടെ ഉപഭോക്താവിനാവും. സ്വർണ്ണ വിലയിൽ ആകുലപ്പെടാതെ തന്നെ തങ്ങളുടെ ആഭരണ ഷോപ്പിങ്ങ് നടത്താനുള്ള മികച്ച അവസരമാണ് ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂമുകളിലൂടെ നേരിട്ടും, മലബാർ ഗോൾഡ് & ഡയമണ്ട് മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം. 2025 ഏപ്രിൽ 13 ന് മുൻപ് ഒരു ഉപഭോക്താവ് നടത്തുന്ന ആദ്യത്തെ 10% മുൻകൂർ ബുക്കിങ്ങിന് മാത്രമേ സൗജന്യ സമ്മാന വൗച്ചർ ലഭ്യമാകു.