.
സ്‌പോർട്‌സിന്റെയും സംസ്‌കാരത്തിന്റെയും വഴിയിൽ ഉന്നത കായികക്ഷമത, വൈകാരിക പെരുമാറ്റ മര്യാദകൾ എന്നിവയിൽ മികച്ചതും കായികവുമായ അഭിനിവേശം സൃഷ്ടിക്കുക, ആരോഗ്യകരവും ധാർമികവുമായ സംസ്‌കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ആരംഭിച്ച ഒരു സംരംഭമാണ് ഇന്റർനാഷണൽ അക്കാദമി ഫോർ സ്‌പോർട്‌സ് ആൻഡ് കൾച്ചർ (ISAC). വിദഗ്‌ദ്ധരായ പരിശീലകരും ഉപദേഷ്ടാക്കളുടേയും സൂക്ഷ്‌മമായ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥിരപരിശീലനം സിദ്ധിക്കുന്നു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, ക്രിക്കറ്റ്, നീന്തൽ, ചെസ്സ്, അത്ലറ്റിക്സ് തുടങ്ങി എല്ലാ പ്രായത്തിലുമുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായി കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട് .
ആരോഗ്യകരമായ കായികക്ഷമത, സാമൂഹിക കഴിവ്, വിദ്യാർത്ഥിയുടെ ക്ഷേമം എന്നിവ വളർത്തിയെടുത്ത് ഓരോ കുട്ടിയിലെയും യഥാർത്ഥ ചാമ്പ്യനെ കണ്ടെത്താൻ വ്യക്തിഗത ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നതായ് സംഘാടകർ അറിയിച്ചു. സംരംഭത്തിൽ പിന്തുണയ്ക്കുന്നതിന് എല്ലാ പ്രിയപ്പെട്ട മാതാപിതാക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും മികച്ചതും ക്രിയാത്മകവുമായ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.