സൗജന്യ കൺസൾട്ടേഷൻ പ്രഖ്യാപിച്ച് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്

0
26

കുവൈറ്റ് സിറ്റി : കുവൈറ്റ് നാഷണൽ ഡേ ആഘോഷങ്ങളോടനുബന്ധിച്ച് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സൗജന്യ കൺസൾട്ടേഷൻ പ്രഖ്യാപിച്ചു. രണ്ടു മാധ്യമ പ്രവർത്തകർക്ക് ഷിഫ എക്സലൻസ് അവാർഡ്സ് 2025 പ്രഖ്യാപിച്ചിട്ടുണ്ട്. മീഡിയ റിലേഷൻസ് ഇംപാക്റ്റ് അവാർഡ് സി കെ നജീബ് ( ഗൾഫ് മാധ്യമം, കുവൈറ്റ് ചീഫ്) , ഔട്ട്സ്റ്റാൻഡിംഗ് മീഡിയാ ലീഡർഷിപ്പ് അവാർഡ് നിക്‌സൺ ജോർജ് (ഏഷ്യാനെറ്റ് കുവൈറ്റ്) എന്നിവർക്ക് സമ്മാനിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് ഫെബ്രുവരി 20 ന് നടക്കുന്ന ചടങ്ങിൽ ഷിഫയുടെ മൂന്ന് ശാഖകളിൽ 10 വർഷം, 15 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും ചെയ്യും. പ്രസ്തുത ചടങ്ങിൽ ഉറുമി മ്യൂസിക്കൽ ബാൻഡിന്റെ ത്രസിപ്പിക്കുന്ന സംഗീത മേളയുമുണ്ടാവും. ഫർവാനിയ, ഫഹാഹീൽ, ജിലീബ് അൽ-ഷുയൂഖ് കേന്ദ്രങ്ങളിൽ ഫെബ്രുവരി 25 , 26 ,27 തീയതികളിൽ പൂർണ്ണമായും സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി സേവനങ്ങൾക്ക് 30% വരെ ഡിസ്കൗണ്ട് തുടങ്ങിയ പ്രത്യേക ഓഫറുകളും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സൽമിയ, ജഹ്റ എന്നിവിടങ്ങളിൽ പുതിയ ഡേ കെയർ ഹോസ്പിറ്റലുകളും മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകളും ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഷിഫാ മാനേജ്‍മെന്റ് അറിയിച്ചു. ഷിഫാ ജസീറ ഓപ്പറേഷൻസ് ഹെഡ് അസിം സേട്ട് , മാർക്കറ്റിങ് മാനേജർ മോനാ ഹസ്സൻ, മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ, ഹെഡ് ഓഫ് അക്കൗണ്ട്സ് അബ്ദുൽ റഷീദ് പി, ഷിഫാ ഫഹാഹീൽ ബ്രാഞ്ച് മാനേജർ ഗുണശീലൻ പിള്ള, ജലീബ് അൽ നാഹിൽ ക്ലിനിക് മാനേജർ വിജിത നായർ, സുബൈർ മുസ്‍ലിയാരകത്ത് തുടങ്ങിയവർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു. ഷിഫ് ജസീറ ഗ്രുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.