കുവൈത്ത് സിറ്റി: സൗത്ത് അംഘാരയിൽ വെയർഹൗസിൽ തീപിടുത്തമുണ്ടായി. കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. കുവൈറ്റ് ഫയർഫോഴ്‌സ് സംഘത്തിന്റെ അതിവേഗ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി. കുവൈത്ത് ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദാണ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചത്.