സൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മരണം കൂടി; രോഗബാധിതര്‍ 5000 കടന്നു

0
32

റിയാദ്: സൗദിയിൽ ഇന്ന് കോവിഡ് 19 ബാധിച്ച് എട്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 73 ആയി. ഇന്ന് 435 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. 5369 പേര്‍ക്കാണ് സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 889 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നത് 4407 പേരാണ്.

കോവിഡ് വ്യാപനം തടയാൻ കർഫ്യു അടക്കം കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും സൗദിയിൽ വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്.