മക്ക: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. മൂന്ന് മാസം മുൻപാണ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. രണ്ട് മാസത്തിനുശേഷം വീണ്ടും നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം. ചൊവ്വാഴ്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. പിതാവ്: ഒപി അഷ്റഫ് ഹാജി. മാതാവ്: സാനിറ. ഭാര്യ: മുന്ന ഷെറിൻ. മൂന്ന് സഹോദരങ്ങളുണ്ട്.
Home Middle East Soudi Arabia സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു, നിക്കാഹ് കഴിഞ്ഞ് തിരിച്ചെത്തിയിട്ട് മൂന്ന് മാസം