സൗദിയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

0
32

ദമാം: മലയാളി യുവാവിനെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോഖ് സ്വദേശി മുഹമ്മദ് വാജിദിനെ(23) ആണ് ദമാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് മാസം മുമ്പ് ദമാമിലെത്തിയ വാജിദ് ഇവിടെ ഒരു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

ജോലിക്കിടയിൽ ഉച്ചയോടെ വിശ്രമിക്കാനായാണ് മുറിയിലെത്തിയത്. കുളിമുറിയിൽ നിന്ന് ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് റൂമിലുണ്ടായിരുന്ന സുഹൃത്ത് വാതില്‍ ചവിട്ടു തുറന്നപ്പോഴാണ് വാജിദിനെ മരിച്ച നിലയിൽ കണ്ടത്. ദമാ മെഡിക്കൽ ടവർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

സൗദിയിൽ തന്നെ ഡ്രൈവറായി ജോലി നോക്കുകയാണ് വാജിദിന്റെ പിതാവ് അബ്ദുൾ ലത്തീഫ്.