സൗദിയിൽ വാഹനാപകടം: നെയ്യാറ്റിൻകര സ്വദേശി മരിച്ചു

0
19

അബ്ഖൈഖ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കൃഷ്മകുമാർ (49) മരിച്ചു. ദമാം അബ്ഖൈഖിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കാർ പാർക്ക് ചെയ്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.

അബ്ഖൈഖ് എംഎസ്കെ കമ്പനിയിൽ എഞ്ചിനിയറായ ക‍ൃഷ്ണകുമാർ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇവിടെയുണ്ട്. നവോദയ സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു. സജിതയാണ് ഭാര്യ. ഇവരും അബ്ഖൈഖിലായിരുന്നുവെങ്കിലും സംഭവം നടക്കുന്ന സമയത്ത് നാട്ടിലായിരുന്നു. നന്ദന, ധ്രുവ്, ദേവ് എന്നിവർ മക്കളാണ്. ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് നവോദയ സാമൂഹിക ക്ഷേമ വിഭാഗം അറിയിച്ചിരിക്കുന്നത്.