റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ഗതാഗത വിലക്കുകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. ആഭ്യന്തര വിമാനസ സര്‍വീസുകൾക്ക് രണ്ടാഴ്ചയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇത് ഇന്ന് അവസാനിച്ചതോടെയാണ് വിലക്കുകൾ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ബസ്, ട്രെയിൻ,ടാക്സി അടക്കം പൊതുഗതാഗത സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാർ ഓഫീസുകള്‍ക്ക് പ്രഖ്യാപിച്ച അവധിയും നീട്ടിയിട്ടുണ്ട്.