കുവൈത്ത് സിറ്റി : സൗഹൃദ വേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന സൗഹൃദ ഓണം പരിപാടിയിൽ പ്രാർത്ഥനാ -സൗഹൃദ ഗാനം ഫൈസൽബാബു, ഈസ എന്നിവർ ചേർന്ന് ആലപിച്ചു.ഷുക്കൂർ വണ്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച സ്കിറ്റിൽ മാവേലിയായി ഫാറൂഖ് ശർക്കിയും ഫൈസൽ ബാബു ചാവക്കാട് , അൻസാർ മാള, റിയാസ് വളാഞ്ചേരി, ആസിഫ് വി ഖാലിദ്, ഈസ എന്നിവരും വേഷമിട്ടു. സൗഹൃദ വേദി സാൽമിയ സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു.
മുസ്‌തഫ അബൂബ്, നസീർ കൊച്ചി, റസിയ, യൂസുഫ്, ഷീജ കുര്യാക്കോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനിയ & ടീം, ജെസ് വിൻ, ഇവാൻ എന്നിവർ നൃത്തം അവതരിപ്പിച്ചു. അജയ് നായർ, ജോർജ്ജ് പയസ് , സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ഓണ സന്ദേശങ്ങൾ നൽകി. സഫ് വാൻ നിസ്താർ ആങ്കറിങ് നടത്തി.പ്രോഗ്രാം കൺവീനർ അമീർ കാരണത്ത് നന്ദി പറഞ്ഞു. കെ ഐ ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.