സൗഹൃദ ഇഫ്താർ സംഘടിപ്പിച്ച് സൗഹൃദ വേദി

0
22

കുവൈത്ത് സിറ്റി: കെ ഐ ജി റിഗ്ഗായ്‌ സൗഹൃദ വേദി സൗഹൃദ ഇഫ്‌താർ വിരുന്നൊരുക്കി. സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ ഐ ജി വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ മഞ്ചേരി റമദാൻ സന്ദേശം നൽകി. ദൈവിക സന്ദേശങ്ങൾ ആരുടെയും കുത്തകയല്ല, സന്മാർഗ്ഗത്തിന്റെ സന്ദേശങ്ങൾ മാനവകുലത്തിന്റെ പൊതുസ്വത്താണെന്നും അവ പരസ്പരം കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവനു ദാഹജലവും ഭക്ഷണവും എത്തിക്കുന്നവനും അഗതികളെ സംരക്ഷിക്കുന്നവനും രോഗികളെ സന്ദർശ്ശിക്കുന്നവനും ദൈവത്തിന്റെ വഴിയിലാണ്‌. തന്നിഷ്ടത്തിൽ നിന്നും ദൈവ വഴിയിലേക്കുള്ള സഞ്ചാരമാണ്‌ നോമ്പ്‌. സ്വന്തത്തെ ശുദ്ധീകരിക്കാനും, തനിക്കും തനിക്കു ചുറ്റുമുള്ളവർക്കും വേണ്ടി ദൈവത്തോട്‌ ചോദിക്കാനുമുള്ള സുവർണാവസരമാണ്‌ റമദാൻ അടുത്തുള്ളവനെ അറിയുക, സ്വന്തത്തെ നിയന്ത്രിക്കുക ഇവയാണ്‌ റമദാനിന്റെ സന്ദേശം,അദ്ദേഹം പറഞ്ഞു. യാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ രവിചന്ദ്രൻ ആശംസാപ്രസംഗം നടത്തി ഏരിയ പ്രസിഡണ്ട്‌ അറഫാത് സംബന്ധിച്ചു സൗഹൃദ വേദി സെക്രട്ടറി സൽവാസ്‌ പരപ്പിൽ സ്വാഗതവും മുഹമ്മദ്‌ ഫഹീം നന്ദിയും പറഞ്ഞു.