കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കുള്ള തൊഴിൽ പ്രവേശന വിസകൾ വീണ്ടും സജീവമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയുടെ വഴക്കം വർദ്ധിപ്പിക്കുന്നതിനും ഹ്രസ്വകാല തൊഴിൽ അസൈൻമെൻ്റുകൾ പൂർത്തിയാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. തിങ്കളാഴ്ച മുതൽ , പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ വർക്ക് എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
Home Middle East Kuwait സർക്കാർ കരാറുകൾക്കായി താൽക്കാലിക തൊഴിൽ വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുന്നു