കുവൈത്ത് : സാൽമിയയിലെ ഒരു പറ്റം കലാകാരുടെ കൂട്ടയ്മയായ സർഗ്ഗ വേദി- സാൽമിയയുടെ രൂപീകരണവും ഉദ്‌ഘാടനവും സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്നു. സഫ്‌വാൻ കാഞ്ഞിരത്തിങ്കൽ ലീഡ് ചെയ്ത പരിപാടി പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർസിങ്ങർ സീസൺ 6 ഫെയിമും, ഗന്ധർവ സംഗീതം ജേതാവുമായ മുസ്‌തഫ അബൂബ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരവാസത്തിന് പോകുന്ന അദ്ദേഹവുമായുള്ള സൗഹൃദം കൂടിയിരുന്നവർ ഓർമ്മിക്കുകയും, അബ്ദുസ്സലാം ഒലക്കോട്, ഫൈസൽ ബാബു, സഫ്‌വാൻ ആലുവ , നിസാർ കെ റഷീദ്, റിഷ്ദിൻ അമീർ, അബ്ദുൽ ഷുക്കൂർ വണ്ടൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. കുവൈത്തിലെ അവസാന സ്റ്റേജിൽ മുസ്തഫ പാടിയ പാട്ടുകൾ ഏവർക്കും ഹൃദ്യമായ ഒരു അനുഭവമായി. സൽമിയയിലെ കലാകാരന്മാരുടെ കൂട്ടായ്മക്കും,ഭാവി പരിപാടികൾക്കും വേണ്ടി പുതിയ ഒരു കമ്മിറ്റി നിലവിൽ വന്നു . പ്രസിഡന്റ് ആയി ഫൈസൽ ബാബുവിനെയും, സെക്രട്ടറിയായി റിയാസ് വളാഞ്ചേരി യെയും, ട്രെഷറർ ആയി സിസിൽ കൃഷണനേയും തെരെഞ്ഞെടുത്തു പരിപാടിയിൽ ശ്രീദേവി, സിസിൽ കൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിയാസ് വളാഞ്ചേരി നന്ദി പറഞ്ഞു.