കുവൈത്ത് സിറ്റി: സർക്കാർ ഏകീകൃത ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ സഹേലിലൂടെ ഇനി മുതൽ ഹജ്ജ് കാമ്പെയ്‌നുകളെ കുറിച്ച് അറിയാൻ കഴിയും. ഹജ്ജ് പ്രചാരണ വിവരങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കാൻ ലക്ഷ്യമിട്ടാണ് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ബുധനാഴ്ച `ഹജ്ജ് കാമ്പെയ്ൻസ് എൻക്വയറി’ സേവനം ആരംഭിച്ചത്. സഹേൽ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, വ്യത്യസ്ത ഹജ്ജ് കാമ്പെയ്‌നുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശദാംശങ്ങൾ അറിയാൻ കഴിയും. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്താൽ ആപ്പിന്‍റെ ഇന്‍റർഫേസിനുള്ളിൽ`ഹജ്ജ് കാമ്പെയ്ൻസ് എൻക്വയറി’ സേവനം കാണാൻ കഴിയും. ഇതിൽ ഹജ്ജ് കാമ്പെയ്‌നുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിയും.